HomeKeralaപിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച്...

പിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് CPIM, നയിക്കുന്നത് MA ബേബി, നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താൻ LDF | CPIM To March ED Headquarters

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് കടുത്ത പ്രതിഷേധവുമായി സിപിഐഎം. ഇ.ഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്ക് ഉച്ചയ്ക്ക് 2.30-ന് പാർട്ടി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു.(CPIM To March ED Headquarters Delhi Protest Raid Pinarayi Vijayan Kerala CMRL Case)

എം.എ. ബേബിയുടെ നേതൃത്വത്തിലാണ് ഡൽഹിയിൽ ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി ഘടകങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുന്നതിനിടെയാണ്, പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇ.ഡിയുടെ നിർണായക നീക്കം. ഇതോടെ പിണറായി വിജയന് പൂർണ്ണ പ്രതിരോധമൊരുക്കാനും കേന്ദ്ര സർക്കാരിനും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രാഷ്ട്രീയ ആക്രമണം ശക്തമാക്കാനുമാണ് സിപിഐഎം തീരുമാനം.

രാഷ്ട്രീയ പ്രേരിത റെയ്ഡുകൾക്കെതിരെ പരസ്യപോരാട്ടത്തിനൊരുങ്ങി ഇടതുമുന്നണി. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി എൽഡിഎഫ് നേതൃത്വത്തിൽ കനത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇന്ന് അടിയന്തരമായി ചേർന്ന സിപഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഓൺലൈൻ യോഗത്തിലാണ് കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എൽഡിഎഫ് മുന്നണിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയത്. നാളെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വൻ ജനകീയ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണകളും അരങ്ങേറും.

ഇതിന് മുന്നോടിയായി ഇന്ന് വൈകുന്നേരം സംസ്ഥാനത്തെ എല്ലാ സിപഐഎം ബ്രാഞ്ച് കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന്റെ വ്യാപ്തി കൂട്ടി എൽഡിഎഫ് സമര പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതിനോടകം തന്നെ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വൻ സിപഐഎം പ്രതിഷേധം തെരുവിൽ ആളിപ്പടർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് മുൻ മന്ത്രി വി. ശിവൻകുട്ടി, വി. ജോയ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

റെയ്ഡ് കേവലം അന്വേഷണമല്ലെന്നും ബിജെപിയും കോൺഗ്രസും ഒത്തുകളിച്ച് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണെന്നും സിപിഐഎം നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സമീപകാല ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഇതിന് തെളിവാണെന്ന് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും വേട്ടയാടിയതുപോലെ രാഷ്ട്രീയ പ്രതിയോഗികളെ തകർക്കാൻ ആർഎസ്എസ്-ബിജെപി സഖ്യം ഇ.ഡിയെ ദുരുപയോഗം ചെയ്യുകയാണെന്ന് എം.എ. ബേബി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ.ഡി നടപടി. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്. ടി. വീണയെയും സിഎംആർഎൽ കമ്പനി ഡയറക്ടറെയും ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്.

Story Summary

The CPI(M) has announced a protest march to the Enforcement Directorate (ED) headquarters, Pravarthan Bhavan, in New Delhi at 2:30 PM, led by General Secretary MA Baby. This comes in response to simultaneous ED raids at 12 locations in Kerala, including the residences of Opposition Leader Pinarayi Vijayan in Kannur and Thiruvananthapuram, and his son-in-law PA Muhammad Riyas in Kozhikode.

WhatsApp Channel Banner

Latest updates

ബസ് യാത്രക്കാർ ജാഗ്രതൈ: ‘പ്രിയദർശിനി’ ബസ്സുകളിൽ തുടർച്ചയായി മോഷണം,...

മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സർവീസ് നടത്തുന്ന 'പ്രിയദർശിനി' ബസ്സുകളിൽ കവർച്ചാ സംഘം പിടിമുറുക്കുന്നു. യാത്രക്കാരുടെ തിരക്ക് മുതലാക്കി സ്വർണ്ണമാലകളും പണവും കവരുന്ന സംഭവങ്ങൾ പതിവാകുകയാണ്. മലപ്പുറത്ത് രണ്ട് വനിതാ യാത്രക്കാരുടെ അഞ്ച്...

ആംബുലൻസിന് വഴി തടസ്സപ്പെടുത്തിയെന്ന് പരാതി; വെട്ടിച്ചിറ ടോൾ പ്ലാസയിൽ...

റിപ്പോർട്ട്: അൻവർ ഷരിഫ് വെട്ടിച്ചിറ: ഗുരുതര പരിക്കേറ്റ രോഗികളുമായി പോകുകയായിരുന്ന ആംബുലൻസിന് സമയബന്ധിതമായി കടന്നുപോകാൻ സൗകര്യമൊരുക്കിയില്ലെന്നാരോപിച്ച് വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് മുന്നിൽ ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധിച്ചു (Vettichira Toll Plaza Ambulance Protest). കുറ്റിപ്പുറത്ത്...

ലഹരിപ്പണത്തിൽ ആഡംബര ജീവിതം: അധ്യാപികമാരുടെ കേസിൽ നിർണായക വിവരങ്ങൾ...

കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ അധ്യാപികമാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരാണ് പോലീസിന്റെ നിരീക്ഷണത്തിലൊടുവിൽ പിടിയിലായത്.(Kozhikode Teachers Arrested In Multi...

വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം: TG മോഹൻദാസിനെ തള്ളി RSS...

തിരുവനന്തപുരം: പ്രതിഷേധങ്ങൾ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കൊലവിളിയും ലൈംഗികാധിക്ഷേപവും നടത്തുന്ന രീതിയിൽ സംസാരിച്ച ടി.ജി. മോഹൻദാസിനെ തള്ളി ആർ.എസ്.എസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച നീറ്റ് വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായി...

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തിനെയും A അജികുമാറിനെയും...

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ്...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...