HomeKerala'രാഷ്ട്രീയ പകപോക്കൽ, ഭീഷണികൾ CPIMന് മുന്നിൽ വിലപ്പോകില്ല, ഇന്ന് പന്തംകൊളുത്തി പ്രകടനം':...

‘രാഷ്ട്രീയ പകപോക്കൽ, ഭീഷണികൾ CPIMന് മുന്നിൽ വിലപ്പോകില്ല, ഇന്ന് പന്തംകൊളുത്തി പ്രകടനം’: CPIM സംസ്ഥാന സെക്രട്ടറിയേറ്റ് | CPIM State Secretariat

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകൾ ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തുന്ന ആസൂത്രിത വേട്ടയാടലാണെന്നും, ഇത്തരം ഭീഷണികൾ ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നിൽ വിലപ്പോകില്ലെന്നും പാർട്ടി വ്യക്തമാക്കി.(CPIM State Secretariat Condemns ED Raid Calls Congress BJP Nexus Political Vendetta)

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന ബിജെപിയുടെ തന്ത്രത്തിന് കേരളത്തിൽ കോൺഗ്രസിന്റെ പിന്തുണയുണ്ടെന്ന് പാർട്ടി ആരോപിച്ചു. എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്ന് നിരന്തരം ചോദിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപിയെ സഹായിക്കുന്നതാണ്.

മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിച്ചതിന് തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടന്നതെന്നത് അതീവ ഗൗരവകരമാണ്. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന് നേരെ കോൺഗ്രസ് പിന്തുണയോടെ ബിജെപി നടത്തിയ അക്രമത്തിന് സമാനമാണിത്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം ഇത്തരം വേട്ടയാടലുകളെ അതിജീവിച്ചതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും ഇന്ന് വൈകിട്ട് പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് പാർട്ടി അറിയിച്ചു.

Story Summary

The CPI(M) State Secretariat has condemned the ED raids on Pinarayi Vijayan’s residence as a political vendetta fueled by a “tacit understanding” between the BJP and Congress. The party accused Rahul Gandhi and CM VD Satheesan of facilitating these raids through their persistent demands and interactions with central leadership.

WhatsApp Channel Banner

Latest updates

വിദ്യാർത്ഥികൾക്ക് നേരെ AK-47 ഉപയോഗിച്ച് വെടിവെപ്പ്: ബീഹാറിൽ പോലീസുകാരന് സസ്‌പെൻഷൻ...

പട്ന: ബീഹാറിൽ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ എ.കെ-47 തോക്ക് ഉപയോഗിച്ച് വെടിവെച്ച പോലീസുകാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സിവാൻ ജില്ലയിലെ ജില്ലാ ഇന്റലിജൻസ് യൂണിറ്റിലെ കോൺസ്റ്റബിൾ അഭിഷേക് പട്ടേലിനെതിരെയാണ് നടപടി. ജൂലൈ...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

ചോദ്യപേപ്പർ ചോർച്ച തടയുന്ന ബില്ലിൽ വൈകുന്നേരം 5 മണിക്ക്...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ 10 വർഷം വരെ തടവും കോടികളുടെ പിഴയും വ്യവസ്ഥ ചെയ്യുന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' പാർലമെന്റിൽ അവതരിപ്പിച്ചു....

കൊല്ലത്ത് കാണാതായ യുവാവിനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...

കൊല്ലം: പൂയപ്പള്ളിയിൽ കാണാതായ യുവാവിനെ വിജനമായ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശിയായ ചന്തുവാണ് മരണപ്പെട്ടത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.(Missing Man Found Dead In Well Kollam...

‘ലബനനിലെ സൈനിക നീക്കം ഇസ്രായേൽ അവസാനിപ്പിക്കണം’: USമായുള്ള സമാധാന...

ടെഹ്റാൻ: ലബനനിലെ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ പൂർണ്ണമായും അവസാനിപ്പിച്ചാൽ മാത്രമേ അമേരിക്കയുമായി സമാധാന കരാറിന് തയ്യാറാവുകയുള്ളൂ എന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ലബനന്റെ ഭൂപ്രദേശങ്ങളുടെ അഖണ്ഡത സംരക്ഷിക്കുന്നതും ഇസ്രായേൽ...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...