Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaകണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം: നേതൃത്വത്തിനെതിരെ CPIM കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ...

കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം: നേതൃത്വത്തിനെതിരെ CPIM കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ വിമർശനം,അടിയന്തര തിരുത്തലുകൾ വേണമെന്ന് ആവശ്യം | CPIM Kasaragod District Committee

🎙️ Latest Podcast

കാസർഗോഡ് : സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. പയ്യന്നൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സംഘടനാപരമായ നടപടികളിലൂടെ തിരുത്തൽ വേണമെന്നും, നിലവിലെ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കുന്നതാണ് ഉചിതമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.(CPIM Kasaragod District Committee Criticizes Kannur Leadership Over Election Debacle)

തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പാർട്ടിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തുന്നുണ്ട്. നേതാക്കൾ തങ്ങളുടെ പെരുമാറ്റരീതികളിൽ മാറ്റം വരുത്തണമെന്നും, ജനങ്ങളുമായി കൂടുതൽ അടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചു.

തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും പ്രകടന പത്രികയും ജനങ്ങളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു. പ്രത്യേകിച്ച് ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളിൽ കാര്യമായ സ്വാധീനമുണ്ടാക്കിയില്ല. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സ്വീകരിച്ച തിരുത്തൽ നടപടികൾ വളരെ വൈകിപ്പോയെന്നും വിമർശനമുണ്ട്.

Story Summary

The CPI(M) Kasaragod district committee has severely criticized the Kannur district leadership, calling for organizational restructuring and even the dissolution of the current district committee following election setbacks. The review report highlights major failures in candidate selection, ineffective campaign slogans, and the need for a shift in leadership conduct to regain public trust.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.