Times Kerala

മണ്ഡലാടിസ്ഥാന വികസന൦:  മലമ്പുഴ  നിയോജകമണ്ഡല൦

 
269

തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി 5 കോടിയിൽ 12 കിലോമീറ്റർ വരുന്ന എസ്.എച്ച് 52 പാലക്കാട് പാറ-പൊള്ളാച്ചി അന്തർ സംസ്ഥാന പാത നവീകരിച്ചു. കഴക്കുന്നം നിവാസികളുടെ ദീർഘനാളത്തെ ആവശ്യം യാഥാർഥ്യമായി. 40 ലക്ഷം ചെലവിൽ കൊടുമ്പ് കഴക്കുന്നം റോഡിന്റെ നവീകരിച്ചതിനെ തുടർന്ന് പാലക്കാട്‌-ചിറ്റൂർ പ്രധാന റോഡിൽ കല്ലിങ്കൽ ജംഗ്ഷനടുത്ത്  കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ നിവാസികൾക്ക് യാത്രയ്ക്ക് ആശ്വാസകരം.
 മായപ്പാറ പാലം, കണക്കുവളപ്പ് - കണ്ണംകൂടം പാലം....

മായപ്പാറ പാലവും അനുബന്ധ റോഡും 2019-20 ബജറ്റില്‍ അനുവദിച്ച 1.5 കോടി ചെലവിൽ പൂർത്തിയായി. പാലക്കാട് ചിറ്റൂര്‍ റോഡിലുള്ള കരിങ്കപ്പുള്ളി ജങ്ഷന്‍ കനാല്‍ റോഡില്‍ 74 ലക്ഷം ചെലവില്‍ നിര്‍മിച്ച കണക്കുവളപ്പ് - കണ്ണംകൂടം പാലം പൂര്‍ത്തിയായി. തിരുവാലത്തൂര്‍ ഭാഗത്തേക്കുള്ള വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ യാത്രയും തിരുവാലത്തൂര്‍- കണക്കുവളപ്പ് -കണ്ണംകുളം പ്രദേശവാസികള്‍ക്ക് യാക്കരയിലേക്കുള്ള യാത്രയും ഇതോടെ സുഗമമായി.

Related Topics

Share this story