‘പരാതികൾ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും’; നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി വി ശിവൻകുട്ടി
Nov 19, 2023, 18:13 IST

നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി വി ശിവൻകുട്ടി. പരാതികൾ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കുമെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ കാസർഗോഡാണ് നവകേരള സദസ്സ് ആരംഭിച്ചത്.
കെ മുരളീധരൻ ഇത്രയും കാലം പറഞ്ഞെതെല്ലാം ആളെ പറ്റിക്കാനാണെന്നും കുറേ കാലമായി ആളെ പറ്റിക്കുന്ന പ്രസ്താവനകൾ തുടങ്ങിയിട്ട് എന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിൽ മുസ്ലീം ലീഗ് നേതാക്കൾ പോലും പങ്കെടുക്കുകയാണ്. മുസ്ലീം ലീഗ് നേതൃത്വം എതിർത്തിട്ടും പ്രാദേശിക തലത്തിൽ നേതാക്കൾ പങ്കെടുക്കുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
