

ക്രിസ്തുമസ്സിൻ്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച് വ്യത്യസ്തമാണ് (Christmas Traditions). തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്. ജർമ്മനിയിൽ നിന്നാണ് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും വന്നതെന്ന് പൊതുവേ കരുതപ്പെടുന്നു. 'യൂല്‍' എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളിൽ നിന്ന് കടമെടുത്തവയാണിതെന്ന് കരുതപ്പെടുന്നു. ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ഡിസംബർ 25 ക്രിസ്തുമസ്സായി ആഘോഷിക്കുന്നു.
ക്രിസ്തു മതത്തിലെ തന്നെ വിവിധ ഗ്രൂപ്പുകളായ കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്‍റ് സഭകള്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ, റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവരെല്ലാം ഡിസംബര്‍ 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി പാശ്ചാത്യ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ മിക്കവയും ജനുവരി ആറ് യേശുവിന്‍റെ ജനനദിനമായി ആചരിക്കുന്നുമുണ്ട്. കോപ്റ്റിക്, റഷ്യന്‍, സെര്‍ബിയന്‍, മാസിഡോണിയന്‍, ജോര്‍ജിയന്‍, യുക്രേനിയന്‍ ഓര്‍ത്തഡോക്സ് സഭകളും ഇങ്ങനെ വേറിട്ട് ജനുവരി 1ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.