സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി
May 19, 2023, 23:50 IST

കോട്ടത്തറ പഞ്ചായത്ത് ഓഫീസില്‍ പുതുതായി ആരംഭിച്ച സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തുകള്‍ നല്‍കിവരുന്ന സേവനങ്ങള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടന സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന സേവനങ്ങള്‍ എന്നിവ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍, അപേക്ഷ സമര്‍പ്പിക്കേണ്ട രീതി എന്നിവയും എളുപ്പത്തില്‍ അറിയാന്‍ കഴിയും. കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഹണി ജോസ്, പി.എസ് അനുപമ, ഇ.കെ വസന്ത, മെമ്പര്‍മാരായ അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്ജ്, സുരേഷ് മാസ്റ്റര്‍, പുഷ്പ സുന്ദരന്‍, മുരളീദാസന്‍, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി. സജി, ഹെഡ് ക്ലര്‍ക്ക് കെ.ആര്‍ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.