RCC നിയമന ക്രമക്കേട്: ഇടപെട്ട് മന്ത്രി വീണാ ജോർജ്, പരാതിയിൽ അന്വേഷണം നടത്തും | RCC

ചീഫ് നഴ്സിംഗ് ഓഫീസർക്കെതിരെയാണ് ഇത്
RCC appointment irregularities: Minister Veena George intervenes
Updated on

തിരുവനന്തപുരം: ആർസിസിയിലെ സ്റ്റാഫ് നഴ്സ് നിയമനത്തിൽ ചട്ടങ്ങൾ ലംഘിച്ച് സ്വജനപക്ഷപാതം നടന്നെന്ന പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.(RCC appointment irregularities, Minister Veena George intervenes)

ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കൾക്കും അടുപ്പക്കാർക്കും നിയമന പട്ടികയിൽ മുൻഗണന ലഭിച്ചെന്നാണ് പരാതി. ശ്രീലേഖയുടെ സഹോദരിയുടെ മകൾക്കാണ് നഴ്സ് നിയമന പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചത്.

സ്വന്തം ബന്ധുക്കൾ ഉദ്യോഗാർത്ഥികളായി ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ നിയമന പ്രക്രിയയുടെ ഭാഗമാകാൻ പാടില്ലെന്ന ചട്ടം ശ്രീലേഖ അട്ടിമറിച്ചതായാണ് ആരോപണം. സ്റ്റാഫ് നഴ്സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷയുടെ ചോദ്യങ്ങൾ തയ്യാറാക്കിയതിലും ഉദ്യോഗാർത്ഥികളുടെ അഭിമുഖത്തിലും ശ്രീലേഖ നേരിട്ട് പങ്കെടുത്തതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com