Times Kerala

പള്ളിയിലും സ്കൂളിലും മോഷണം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

 
പള്ളിയിലും സ്കൂളിലും മോഷണം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

പ​ത്ത​നം​തി​ട്ട: പ​ള്ളി​യി​ലും സ്കൂ​ളി​ലും ക​വ​ർ​ച്ച ന​ട​ത്തി പ​ണ​വും മ​റ്റും മോ​ഷ്ടി​ച്ച പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​ത്തു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ തൈ​ക്കു​റ്റി മു​ക്ക് സെ​ന്റ് സ്റ്റീ​ഫ​ൻ​സ് സി.​എ​സ്.​ഐ പ​ള്ളി​ക്കു​ള്ളി​ൽ​നി​ന്ന്​ 6000 രൂ​പ​യും പ​ള്ളി​വ​ള​പ്പി​ലെ സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ൾ ഓ​ഫി​സി​നു​ള്ളി​ൽ ക​ട​ന്ന് ലാ​പ്ടോ​പ്, വെ​യി​ങ് മെ​ഷീ​ൻ, സ്പീ​ക്ക​ർ തു​ട​ങ്ങി​യ​വ​യും  മോഷ്ടിച്ച കേ​സി​ലെ പ്ര​തി ചൊ​വ്വ​ല്ലൂ​ർ പ്രേ​മ​വി​ലാ​സം വീ​ട്ടി​ൽ റെ​നി​യെ​യാ​ണ് പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്.

പ​ള്ളി​യു​ടെ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​ട​നാ​ഴി​യു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ച ഇ​രു​മ്പ് ഗ്രി​ല്ല് വാ​തി​ലി​ന്റെ​യും അ​തി​ന്റെ പി​ന്നി​ലെ മു​ഖ്യ വാ​തി​ലി​ന്റെ​യും പൂ​ട്ടു​ക​ൾ അ​റു​ത്തു​മാ​റ്റിയ ശേഷം, പ​ള്ളി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച് ഇ​ട​നാ​ഴി​യി​ൽ വെ​ച്ചി​രു​ന്ന ത​ടി​യി​ൽ തീ​ർ​ത്ത വ​ഞ്ചി​യു​ടെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് 6000 രൂ​പ ക​വ​ർ​ന്ന​തെ​ന്ന് പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ സമ്മതിച്ചിട്ടുണ്ട്.  പ​ള്ളി​വ​ള​പ്പി​ലു​ള്ള സ്കൂ​ളി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത്​ ലാ​പ്ടോ​പ്, വെ​യി​ങ് മെ​ഷീ​ൻ, സ്പീ​ക്ക​റു​ക​ൾ, കേ​ബി​ളു​ക​ൾ എ​ന്നി​വ മോ​ഷ്ടി​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യിട്ടുണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഇ​ൻ​സ്‌​പെ​ക്ട​ർ ജി​ബു ജോ​ണി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​നൂ​പ് ച​ന്ദ്ര​ൻ, സ​ന്തോ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ ശ്രീ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ജി​തി​ൻ, റെ​ജി ജോ​ൺ, അ​നൂ​പ് എ​ന്നി​വ​രാ​ണ്​ കേസ്  അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related Topics

Share this story