HomeKerala'വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ': നിയമസഭയിലെ സത്യപ്രതിജ്ഞയിലും അഭിമാനത്തോടെ...

‘വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ’: നിയമസഭയിലെ സത്യപ്രതിജ്ഞയിലും അഭിമാനത്തോടെ പിതാവിൻ്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എം.എൽ.എയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും തന്റെ പേരിനൊപ്പം പിതാവിന്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രോടെം സ്പീക്കർ ജി. സുധാകരന് മുൻപാകെ ‘വടശേരി ദാമോദര മേനോൻ സതീശൻ’ എന്ന് പൂർണ്ണരൂപം ഉച്ചരിച്ചാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.(Chief Minister VD Satheesan Repeats Fathers Name In Kerala Assembly MLA Swearing In Ceremony)

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇതേ പേര് ഉപയോഗിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഔദ്യോഗിക ചടങ്ങുകളിൽ മാതാപിതാക്കളുടെ പേര് ചേർത്തു പറയുന്നത് തനിക്ക് അഭിമാനമാണെന്നായിരുന്നു ഉയർന്ന വിവാദങ്ങളോട് മുഖ്യമന്ത്രിയുടെ മറുപടി. പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയിൽ പുരോഗമിക്കുകയാണ്.

അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിക്കുന്നത്. പതിവു ശൈലികളിൽ നിന്നും മാറി ഇംഗ്ലീഷ്, കന്നഡ ഭാഷകളിലും ചില അംഗങ്ങൾ ഇത്തവണ സത്യവാചകം ചൊല്ലി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് സൗത്ത് പ്രതിനിധി ഫൈസൽ ബാബുവും പാലാ എം.എ.എ മാണി സി. കാപ്പനും ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു.

സിപിഎം വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച വിമത നേതാക്കളുടെ സാന്നിധ്യം സഭയിൽ പ്രത്യേക ശ്രദ്ധയാകർഷിച്ചു. തളിപ്പറമ്പിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച ടി.കെ. ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിന് തൊട്ടുമുൻപായി പ്രതിപക്ഷ നിരയിലിരുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം നൽകി. ഈ സമയത്ത് ഭരണകക്ഷി ബെഞ്ചുകളിൽ നിന്നും വലിയ രീതിയിലുള്ള കയ്യടിയാണ് ഉയർന്നത്. പയ്യന്നൂരിൽ നിന്നും ഇതേ രീതിയിൽ അട്ടിമറി വിജയം നേടിയ വി. കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞയ്ക്ക് ശേഷം പിണറായി വിജയനെ പ്രത്യേകം അഭിവാദ്യം ചെയ്താണ് മടങ്ങിയത്.

മൂന്ന് സീറ്റുകളുമായി സഭയിലെത്തിയ ബിജെപി നിരയിൽ നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ചാത്തന്നൂർ എം.എ.എ ബി.ബി. ഗോപകുമാറായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടി-ഷർട്ട് ധരിച്ചാണ് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കർ ജി. സുധാകരനെ പ്രത്യേകം അഭിവാദ്യം ചെയ്താണ് സീറ്റുകളിലേക്ക് മടങ്ങിയത്.

പുതിയ സഭയുടെ ആദ്യ ദിനമായ ഇന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മാത്രമാണുള്ളത്. നാളെ രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കും. ബിജെപി കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ സ്പീക്കർ തെരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. തുടർന്ന് മേയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും. ജൂൺ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ സഭയിൽ നടക്കും.

Story Summary

During his swearing-in ceremony as an MLA, Chief Minister V.D. Satheesan repeated his father’s name as “Wadassery Damodara Menon Satheesan,” dismissing prior controversies by stating it is a matter of pride. The 16th Kerala Legislative Assembly session commenced with diverse oath-takings in Malayalam, Kannada, and English, highlighting distinct political gestures from various newly elected members.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...