നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Updated: May 21, 2023, 13:46 IST

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'ഹാപ്പി ബർത്ത്ഡേ ഡിയർ മോഹൻലാൽ' എന്ന നടന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ താരത്തിന് ആശംസകൾ നേർന്നത്. അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ നേർന്നു.
അതേസമയം, മോഹൻലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കും.ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, പൃഥ്വിരാജിന്റെ എമ്പുരാൻ, ജീത്തു ജോസഫിന്റെ റാം, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാരോസ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ