കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായി വിചാരണ നേരിടുന്ന കെ.എ. രതീഷ് സുപ്രധാന പദവികളിൽ തുടരുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇത്രയും വലിയ അഴിമതിക്കാരനെയാണോ സർക്കാർ സുപ്രധാന പദവികളിൽ ഇരുത്തിയിരിക്കുന്നതെന്നുംകോടതി ചോദിച്ചു.(Cashew Scam Case, Kerala High Court Slams Government Over KA Ratheesh Postings)
ഈ നിയമനം എങ്ങനെ സാധ്യമായെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. അഴിമതിയിൽ വിചാരണ നേരിടണമെന്ന് കോടതി നിർദ്ദേശിക്കുകയും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് കെ.എ. രതീഷ്.
ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഈ സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. രതീഷിനെതിരെ ഉയർന്നിട്ടുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
Story Summary
The Kerala High Court sharply criticized the state government for allowing KA Ratheesh, a key accused facing trial in the multi-crore cashew import scam, to continue in important positions. Hearing a petition filed by KM Shahajahan, a Single Bench raised questions over how an official facing serious corruption charges was appointed to key posts and directed the government to file its response within four weeks.


