Times Kerala

 ഒമാനിൽ വാഹനാപകടം; കോഴിക്കോട്​ സ്വദേശി മരിച്ചു

 
ഒമാനിൽ വാഹനാപകടം; കോഴിക്കോട്​ സ്വദേശി മരിച്ചു
 

സുഹാർ: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ സ്വദേശി മരണപ്പെട്ടു. പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​.

സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്​  കൊണ്ടുപോകുന്നതിന് വേണ്ടി സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ്​ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി വരികെയാണ്. 
 

Related Topics

Share this story