മന്ത്രിസഭാ പുനഃസംഘടന: പ്രതികരിക്കാതെ മുഖ്യമന്ത്രി
Updated: Sep 16, 2023, 18:45 IST

ന്യൂഡൽഹി: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതു നിങ്ങള് കൊണ്ടുനടക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഡൽഹിയിലെത്തിയ വേളയിലാണ് ഇതു സംബന്ധിച്ചു മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചത്.