Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeKeralaപേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: ഫോറൻസിക് പരിശോധന...

പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: ഫോറൻസിക് പരിശോധന നടത്തും | Bullets

🎙️ Latest Podcast

തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആശുപത്രി ശുചിമുറിയിലെ ഒരു മഗ്ഗിനുള്ളിൽ നിന്നാണ് ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകൾ കണ്ടെടുത്തത്.(Bullets found at Pettah Railway Station Hospital, Forensic examination to be conducted)

സായുധ സേനകളും റെയിൽവേ പോലീസും സാധാരണയായി ഉപയോഗിക്കുന്ന 9mm വിഭാഗത്തിലുള്ള വെടിയുണ്ടകളാണ് ഇവ. വെടിയുണ്ടകളുടെ കാലപ്പഴക്കം, നിർമ്മാണ വിവരങ്ങൾ എന്നിവ കണ്ടെത്താനായി ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

ആർപിഎഫ് ഉദ്യോഗസ്ഥർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. നിലവിൽ ഒരു മുൻ ആർപിഎഫ് ഉദ്യോഗസ്ഥനും ഇവിടെ ചികിത്സയിലുണ്ട്. ഉദ്യോഗസ്ഥർ ആരെങ്കിലും അബദ്ധത്തിൽ ഉപേക്ഷിച്ചതാണോ അതോ മനഃപൂർവ്വം കളഞ്ഞതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.