കുന്ദംകുളം അഞ്ചൂരില് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തി
Sep 4, 2023, 16:23 IST

തൃശൂര്‍: കുന്ദംകുളം അഞ്ചൂരില് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്തിന്റെ ഉടമ കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. പ്രദേശത്തു നിന്നും ഒരു യുവാവിനെ കാണാതായതായി പരാതിയുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.