കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
May 1, 2024, 07:20 IST
![accident](https://timeskerala.com/static/c1e/client/91214/uploaded/589fcce82fe348637b65b5e25e23dd8e.jpg)
തൃശൂർ: കുട്ടനെല്ലൂർ ബൈപാസ് റോഡിൽ ഔഷധിക്ക് സമീപം കാറിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കല്ലൂർ സ്വദേശി കോമാട്ട് വീട്ടിൽ അരുൺ ദാസ് (32) ആണ് മരിച്ചത്. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ് മരിച്ച അരുൺദാസ്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.