Times Kerala

 സി​പി​എ​മ്മി​ൽ ബേ​ബി​യു​ടെ തി​രു​ത്ത​ൽ​വാ​ദി ഗ്രൂ​പ്പ്: ചെ​റി​യാ​ൻ ഫി​ലി​പ്പ്

 
സി​പി​എ​മ്മി​ൽ ബേ​ബി​യു​ടെ തി​രു​ത്ത​ൽ​വാ​ദി ഗ്രൂ​പ്പ്: ചെ​റി​യാ​ൻ ഫി​ലി​പ്പ്
 

 തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​ത്ത​ൽ വാ​ദി​ക​ളു​ടെ പു​തി​യ ഗ്രൂ​പ്പ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്. സി​പി​എം ജ​ന​റ​ൽ സെ​ക​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, പ്ര​കാ​ശ് കാ​രാ​ട്ട് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പു​തി​യ നീ​ക്കം.  എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഗ്രൂ​പ്പി​സം വ്യാ​പി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​റി​ൽ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തോ​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.


കോ​ഴി​ക്കോ​ട്ട് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നും പ​ത്ത​നം​തി​ട്ട​യി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജി​നു​മെ​തി​രേ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ട​യൊ​രു​ക്കം. ക​ണ്ണൂ​രി​ൽ പി. ​ജ​യ​രാ​ജ​ന്‍റെ​യും ആ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ന്‍റെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ്രൂ​പ്പു​ക​ൾ ശ​ക്ത​മാ​ണ്. പി​ബി അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ഐ​സ​ക്, എ​ള​മ​രം ക​രീം, കെ.​കെ.​ശൈ​ല​ജ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പു​തി​യ ചേ​രി​യി​ലു​ണ്ട്. കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി എ​ന്നി​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മ​ല്ലെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

Related Topics

Share this story