ഭാര്യയെയും മക്കളെയും തീ​കൊ​ളു​ത്തി വധിക്കാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ കേസ്

crime
​യ്യോ​ളി: ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച സംഭവവുമായി ബന്ധപ്പെട്ട്  ഭ​ര്‍​ത്താ​വി​നെ​തി​രെ പോലീസ് കേസെടുത്തു . മ​ണി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ല്ലാ​സ് ന​ഗ​റി​ല്‍ ര​യ​രോ​ത്ത് ക​ണ്ടി റാ​ഷി​ദി​നെ​തി​രെ (31)യാണ് കേസ് എടുത്തത് . ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് നടപടി . 308, 341, 498 എ, 406 ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​നും മാ​ന​സി​ക-ശാ​രീ​രി​ക പീ​ഡ​ന​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, പ്ര​തി​യെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് രാ​ത്രി പ​ത്തോ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് . ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും ഇ​യാ​ള്‍ കി​ട​പ്പു​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. പ​ന്തി​കേ​ട് തോ​ന്നി​യ ഇ​വ​ര്‍ മു​റി​ക്ക് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്ക​വെ അ​ര​യി​ല്‍ സൂ​ക്ഷി​ച്ച പെ​ട്രോ​ള്‍ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത് . തു​ട​ര്‍​ന്ന് പ്ര​തി റാ​ഷി​ദ് തീ ​കൊ​ളു​ത്താ​നാ​യി ലൈ​റ്റ​ര്‍ എ​ടു​ത്തെ​ങ്കി​ലും ഭാ​ര്യ ത​ട്ടി തെ​റി​പ്പി​ച്ച​തു കാ​ര​ണം ത​ല​നാ​രി​ഴ​ക്ക് വ​ന്‍​ദു​ര​ന്ത​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Share this story