Times Kerala

തിരുവല്ലയിൽ പോലീസിന് നേരെ ആക്രമണം; അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

 
തിരുവല്ലയിൽ പോലീസിന് നേരെ ആക്രമണം; അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവല്ലയിലെ കടപ്ര പനച്ചിമൂട്ടില്‍ സ്ത്രീയെ ശല്യം ചെയ്യുന്നു എന്ന പരാതിയിന്മേല്‍ അന്വേഷിക്കാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരുക്ക്. സംഭവത്തില്‍ അഞ്ചംഗ സംഘത്തെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിമൂട്ടില്‍ അരുണാപുരം സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ എം അനില്‍ കുമാറിനെയാണ് പരുക്കേൽപ്പിച്ചത്.

സംഭവത്തില്‍ പനച്ചിമൂട്ടില്‍ അരുണാപുരം അരയത്ത് പറമ്പില്‍ ശ്രീനാഥ് (29), കോഴിക്കോട് തോമ്പരമന്നം അറക്കടയില്‍ വീട്ടില്‍ പ്രിന്‍സ് (28), വളഞ്ഞവട്ടം നാമത്തറ വീട്ടില്‍ അലക്‌സ് (30), നിരണം ഐക്കാട്ടുപറമ്പില്‍ റോബിന്‍ (32), നിരണം മഠത്തില്‍ വടക്കേതില്‍ പ്രശാന്ത് (33) എന്നിവരാണ് പോലീസ് പിടിയിലായത്.

Related Topics

Share this story