കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളും മത്സരരംഗത്തുണ്ടാകണമെന്ന നിർദ്ദേശവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. കഴിഞ്ഞ തവണ കെ.പി.സി.സി അധ്യക്ഷനായിരുന്നതിനാലാണ് മത്സരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Senior leaders contesting will benefit the party, says Mullappally Ramachandran)
മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും. യുവാക്കൾക്ക് പരിഗണന നൽകുന്നതിനൊപ്പം തന്നെ സീനിയർ നേതാക്കളുടെ അനുഭവസമ്പത്തും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു.