'കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ല, അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ': മുസ്ലീം ലീഗ് | Muslim League

സീറ്റുകൾ വച്ചുമാറുന്നതിൽ ചർച്ചകൾ നടന്നിട്ടില്ല എന്നും ഇവർ പറയുന്നു
Haven't requested more seats, Muslim League
Updated on

മലപ്പുറം : സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ചർച്ചകൾ തുടങ്ങാനിരിക്കെ ലീഗ് നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അർഹമായ പരിഗണന മുന്നണിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.(Haven't requested more seats, Muslim League)

സീറ്റുകൾ വച്ചുമാറുന്നതിനെക്കുറിച്ച് നിലവിൽ ചർച്ചകൾ നടന്നിട്ടില്ല. എൽ.ഡി.എഫിലെ അസംതൃപ്തരെ യു.ഡി.എഫിലേക്ക് കൊണ്ടുവരണമെന്നും മുന്നണി വിപുലീകരണം ആവശ്യമാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

മുന്നണിയിൽ കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുന്ന രീതിയല്ല ലീഗിന്റേതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയമോ മൂന്ന് ടേം വ്യവസ്ഥയോ ഇപ്പോൾ ചർച്ചയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം 'മിഷൻ 2026' എന്ന പേരിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ യു.ഡി.എഫ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ജനുവരിയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com