എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊലപാതകം : ക​ണ്ണൂ​രി​ലെ അ​ക്ര​മ​ങ്ങ​ൾ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

news
 ക​ണ്ണൂ​ർ: ഇ​ടു​ക്കി പൈ​നാ​വ് ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ​പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ക്കും . ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ഡി​വൈ​എ​സ്പി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു.ധീ​ര​ജ് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ജി​ല്ല​യി​ലെ എ​ല്ലാ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സിന്റെ  നീ​ക്കം. അ​ക്ര​മം അ​ഴി​ച്ച് വി​ട്ട​വ​ർ​ക്കും സ​മാ​ധാ​ന​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ​യാ​ണ് നടപടി എടുക്കുക . 

Share this story