HomeKerala'ആറന്മുളയിലേക്ക് കൂടുതൽ സഹായം വേണം': അബിൻ വർക്കി MLA | Aranmula Flooding

‘ആറന്മുളയിലേക്ക് കൂടുതൽ സഹായം വേണം’: അബിൻ വർക്കി MLA | Aranmula Flooding

പത്തനംതിട്ട: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിൽ പ്രളയദുരന്തത്തിലായ ആറന്മുളയ്ക്ക് അടിയന്തര സർക്കാർ സഹായം നൽകണമെന്ന് എം.എൽ.എ അബിൻ വർക്കി. റാന്നിയിൽ കയറിയ പ്രളയജലം മുഴുവൻ ആറന്മുള പ്രദേശങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. റാന്നിയിൽ ജലനിരപ്പ് കുറയുന്നതിന് അനുസരിച്ച് ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്.(Aranmula Flooding Abin Varkey MLA Demands Urgent Government Relief )

നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയ്ക്ക് പ്രത്യേക ധനസഹായവും രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സംവിധാനങ്ങളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണിവ.

Story Summary

Aranmula is facing severe flood risks as floodwaters from Ranni flow down, prompting MLA Abin Varkey to urge the government for immediate relief and active revenue intervention. Meanwhile, heavy rains continue across Kerala with an Orange Alert in 12 districts and warnings issued for fishermen along the coast.

WhatsApp Channel Banner

Latest updates

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം: വനംവകുപ്പ്...

കൊല്ലം: കുളത്തൂപ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കളംകുന്ന് സെക്ഷൻ ഫോറസ്റ്റ്...

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 2,117.85 കോടിയുടെ കേന്ദ്രസഹായം: പട്ടികയിൽ കേരളമില്ല,...

തിരുവനന്തപുരം: രാജ്യത്ത് കാലവർഷക്കെടുതിയും മിന്നൽ പ്രളയവും നേരിടുന്ന ഏഴ് സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായമായി 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂറായി അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നുള്ള കേന്ദ്ര വിഹിതമാണ്...

CJP പ്രതിഷേധം: 180ഓളം യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും ഡൽഹി പോലീസിൻ്റെ...

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കുമെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്. പ്രതിഷേധത്തിനിടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനും രാജ്യവ്യാപകമായി 180-ഓളം സോഷ്യൽ മീഡിയ...

വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നു: പറശ്ശിനിക്കടവ് ബോട്ട് സർവീസുകൾ...

കണ്ണൂർ: കനത്ത മഴയെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പും ഒഴുക്കും ശക്തമായതോടെ പറശ്ശിനിക്കടവ് - വളപട്ടണം മേഖലയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയ പശ്ചാത്തലത്തിൽ സംസ്ഥാന...

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും അതിരൂക്ഷമായ കടലാക്രമണം: തീരദേശ റോഡിൽ നാട്ടുകാരുടെ...

ആലപ്പുഴ: ശമനമില്ലാതെ തുടരുന്ന കാലവർഷക്കെടുതികൾക്കും കനത്ത കടലാക്രമണത്തിനും പിന്നാലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരദേശ ജീവിതം സ്തംഭിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15-ഓളം വൈദ്യുത...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....