വയനാട് : ലക്കിടിയിൽ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയത് അതിതീവ്ര മഴ. ശനിയാഴ്ച മാത്രം 279 മില്ലീമീറ്റർ മഴയാണ് ലക്കിടിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ലക്കിടിയിലാണ്.(Extremely Heavy Rain In Wayanad Educational Institutions Closed Traffic Restrictions)
അതേസമയം, ഞായറാഴ്ച ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയുൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച മുതൽ പുനരറിയിപ്പ് ഉണ്ടാകുന്നതുവരെ അവധിയായിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. മഴക്കെടുതിയും പ്രകൃതിദുരന്ത സാധ്യതയും കണക്കിലെടുത്ത് ജില്ലയിലെ പ്രധാന റോഡുകളിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ തുടരുകയാണ്.
മേപ്പാടി – കള്ളാടി പാത വഴിയുള്ള യാത്രയും ഗതാഗതവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. താമരശ്ശേരി ചുരം വഴിയുള്ള അവശ്യ സർവീസുകളല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കാൻ നിർദേശമുണ്ട്. ഭാരവാഹനങ്ങൾക്ക് ചുരത്തിൽ പൂർണ്ണ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
Story Summary
Lakkidi in Wayanad recorded extremely heavy rainfall of 279 mm over 24 hours, prompting an Orange Alert across the district. The district collector declared holidays for all educational institutions, including professional colleges and coaching centers, while strict traffic restrictions remain active on the Thamarassery Churam and Meppadi routes.


