അപ്രന്റിസ്ഷിപ്പ് ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പ്

അപ്രന്റിസ് പ്രമോഷന്‍ സ്‌കീമിന്റെ ഭാഗമായി ആര്‍.ഡി.എസ്.ഡി.ഇയുടെ നേതൃത്വത്തില്‍ അപ്രന്റിസ്ഷിപ്പ് ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. മലമ്പുഴ ഐ.ടി.ഐയില്‍ നടന്ന പരിപാടി ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് അഡീഷണല്‍ ജനറല്‍ മാനേജര്‍ ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എന്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. ആര്‍.ഡി.എസ്.ഡി.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. രാജേന്ദ്രന്‍, എന്‍.എസ്.ഡി.ഇ. സ്റ്റേറ്റ് എന്‍ഗേജ്‌മെന്റ് ഓഫീസര്‍ ശാലിനി, ആര്‍.ഐ സെന്റര്‍ പാലക്കട് സീനിയര്‍ ക്ലാര്‍ക്ക് കെ. ഹെലന്‍ എന്നിവര്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ലാസുകളെടുത്തു. ആര്‍.ഡി.എസ്.ഡി.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. രാജേന്ദ്രന്‍, ആര്‍.ഐ സെന്റര്‍ പാലക്കാട് ജെ.എ.എ കെ. ജയേഷ് എന്നിവര്‍ ട്രെയിനികള്‍ക്കുള്ള ക്ലാസുകള്‍ എടുത്തു.

വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ട്രെയിനിങ് കെ.പി. ശിവശങ്കരന്‍, പാലക്കാട് മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് ആനീസ് സ്റ്റെല്ല ഐസക്ക്, ആര്‍.ഡി.എസ്.ഡി.ഇ കേരള ആന്‍ഡ് ലക്ഷദ്വീപ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. രാജേന്ദ്രന്‍, വ്യവസായ വകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. സോജന്‍, 70 ഓളം എസ്റ്റാബ്ലിഷ്‌മെന്റ് പ്രതിനിധികള്‍, 200 ഓളം ട്രെയിനികള്‍ എന്നിവര്‍ പങ്കെടുത്തു.