കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം കാണാനായി സുഹൃത്തുക്കളോടൊപ്പം എത്തിയ യുവാവ് വ്യൂ പോയിന്റിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ വെങ്കുളത്ത്മാട് വ്യൂ പോയിന്റിലായിരുന്നു അപകടം.(Man who came to see the Karipur airport fell to his death from the view point)
പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം ഇവിടെയെത്തിയ ജിതിൻ അബദ്ധത്തിൽ താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ താഴെയുണ്ടായിരുന്ന കമ്പ് കഴുത്തിൽ തറച്ചു കയറി ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ജിതിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.