Times Kerala

 തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

 
apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
 

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, 3D ആനിമേഷൻ, ഡോട്ട് നെറ്റ് ടെക്‌നോളജി, സർട്ടിഫിക്കറ്റ് ഇൻ മൊബൈൽ ഫോൺ സർവ്വീസിംഗ്, ഡിജിറ്റൽ വീഡിയോഗ്രാഫി ആൻഡ് നോൺ ലീനിയർ വീഡിയോ എഡിറ്റിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യ മായിരിക്കും. പഠനകാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ. ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാ ഫോം 100 രൂപയ്ക്ക് സെന്ററിൽ നേരിട്ടും / മണിഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവന ന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. Web Site: www.captkerala.com . അവസാന തീയതി ഫെബ്രുവരി 29.

Related Topics

Share this story