യോഗ ക്ലാസ് നടത്തുന്നതിന് അപേക്ഷിക്കാം
Nov 22, 2023, 00:20 IST

നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ ലിംഗവിഭവ കേന്ദ്രത്തിന്റെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷം പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി യോഗ ക്ലാസുകള്‍ നടത്തുന്നതിന് അംഗീകൃത വനിതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഒരു ക്ലാസിന് പരമാവധി 550 രൂപയാണ് ഓണറേറിയം. പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി 2023 ഡിസംബര്‍ മുതല്‍ 2024 ഫെബ്രുവരി വരെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 14 ക്ലാസുകള്‍ സംഘടിപ്പിക്കും. താത്പര്യമുള്ള അംഗീകൃത ഇന്‍സ്ട്രക്ടര്‍മാര്‍ നവംബര്‍ 25 ന് രാവിലെ 11 ന് നെന്മാറ ഐ.സി.ഡി.എസ്. ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 241419.