ലൈംഗികാതിക്രമ കേസ്: PT കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ | PT Kunju Muhammed

റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം
PT Kunju Muhammed's anticipatory bail application in court today
Updated on

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.(PT Kunju Muhammed's anticipatory bail application in court today )

വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കന്റോൺമെന്റ് പോലീസിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും ജാമ്യഹർജിയിൽ കോടതി തീരുമാനമെടുക്കുക.

രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന സമയത്ത് പി.ടി. കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. നവംബർ 27-നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിസംബർ എട്ടിന് പോലീസ് കേസെടുക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com