കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രമുഖരുടെ ജാമ്യഹർജികളിൽ ഇന്ന് നിർണ്ണായക വിധി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ ജാമ്യാപേക്ഷകൾ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം, മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കേരള ഹൈക്കോടതിയും ഇന്ന് വിധി പറഞ്ഞേക്കും.( Sabarimala gold theft case, Accused's bail plea in court today)
ദ്വാരപാലക ശില്പ കവർച്ചാ കേസിലാണ് പത്മകുമാർ ഇന്ന് ജാമ്യത്തിന് ശ്രമിക്കുന്നത്. കട്ടിളപ്പാളി കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഇതാദ്യമായാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. കട്ടിളപ്പാളിയിൽ സ്വർണം പൊതിഞ്ഞതിന് മതിയായ രേഖകളില്ലെന്നാണ് വാസുവിന്റെ വാദം.
പ്രായാധിക്യവും രോഗാവസ്ഥയും പരിഗണിച്ച് ജാമ്യം വേണമെന്നാണ് ഹൈക്കോടതിയിലെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യനീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്.