അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു

baby death
 പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം റിപ്പോർട്ട് ചെയ്തു  . മൂന്നു ദിവസം പ്രായമായ ആൺകുട്ടിയാണ്  മരിച്ചത് . മണ്ണാർക്കാട് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അട്ടപ്പാടിയിൽ നാല് ദിവസത്തിനുള്ളിൽ ഇത് നാലാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അരിവാള്‍ രോഗം ബാധിച്ച് കിടപ്പിലായിരുന്ന യുവതിയും ഇവരുടെ പിഞ്ച് കുഞ്ഞും മരിച്ചിരുന്നു.അതെസമയം ഈ വർഷം ഇതുവരെ 10 നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്.

Share this story