Times Kerala

 അനൂപിന്റെ മരണം: റിമാൻഡിലായത് ആത്മസുഹൃത്ത്

 
അനൂപിന്റെ മരണം: റിമാൻഡിലായത് ആത്മസുഹൃത്ത്
 

അ​ത്തോ​ളി: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ആ​ത്മ​സു​ഹൃ​ത്ത്. വേ​ളൂ​ർ തോ​ട്ട​ത്തി​ൽ മീ​ത്ത​ൽ അ​നൂ​പ് (34) ആ​ണ് സു​ഹൃ​ത്തി​ന്റെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച മ​ര​ണ​പ്പെ​ട്ട​ത്. പ്ര​തി​യാ​യ അ​ന്ന​ശ്ശേ​രി ചെ​മ്പി​ലാം പൂ​ക്കോ​ട് സു​ബീ​ഷും മ​ര​ണ​പ്പെ​ട്ട അ​നൂ​പും ബാ​ല്യ​കാ​ലം മു​ത​ലേ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

സു​ബീ​ഷി​ന്റെ വീ​ടി​ന​ടു​ത്താ​യി​രു​ന്നു അ​നൂ​പും താമസിക്കുന്നത്. പി​ന്നീ​ടാ​ണ് അ​നൂ​പ് അ​ത്തോ​ളി വേ​ളൂ​രി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. അ​ന്ന​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലെ ക​ല്യാ​ണ​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും അ​നൂ​പ് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സു​ബീ​ഷി​ന്റെ വീ​ട്ടി​ൽ ഇ​വ​ർ ഒ​ത്തു​കൂ​ടാ​റു​മു​ണ്ടാ​യി​രു​ന്നു. അ​ത്ര​യേ​റെ അ​ടു​പ്പ​മു​ള്ള​വ​രാ​യി​രു​ന്നു ര​ണ്ടു​പേ​രു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യുന്നു.
 

Related Topics

Share this story