മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍; 30 ശതമാനം വരെ കിഴിവ്

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍; 30 ശതമാനം വരെ കിഴിവ്
Updated on

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ആഭരണങ്ങളുടെ ആകര്‍ഷകമായ ശേഖരവുമായി മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. ജനുവരി 26 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ആഭരണ പ്രേമികള്‍ക്കായി പരമ്പരാഗതവും ആധുനിക ഡിസൈനുകളിലുള്ളതുമായ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ടിന്റെ മൂല്യത്തില്‍ 30 ശതമാനം വരെ ആകര്‍ഷകമായ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുണമേന്മ ഉറപ്പ് വരുത്തിയ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങള്‍ ഏറ്റവും മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മൈന്‍ ഡയമണ്ട് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്.

ബ്രൈഡല്‍, ലൈറ്റ്‌വെയ്റ്റ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരം ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. നെക്ലസുകള്‍, കമ്മലുകള്‍, സ്റ്റഡുകള്‍, മോതിരങ്ങള്‍, ലെയര്‍ ചെയിനുകള്‍, ആഭരണ സെറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിവാഹങ്ങള്‍ക്കും വലിയ ആഘോഷങ്ങള്‍ക്കും മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന ഡയമണ്ട് ആഭരണങ്ങള്‍ ഏത് ആവശ്യങ്ങള്‍ക്കും വേണ്ടി വാങ്ങാനും അതിന്റെ മനോഹാരിത ആസ്വദിക്കാനും മൈന്‍ ഡയമണ്ട് ഫെസ്റ്റിവലിലൂടെ സാധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com