വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റില്‍
Sep 7, 2023, 19:40 IST

തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിച്ചായിരുന്ന സമയം നോക്കി വീട്ടില്‍ കയറിയ സതീശന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ബഹളം വെച്ചപ്പോള്‍ ഇറങ്ങിയോടിയെന്നുമാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
