Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaകോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 9 വയസ്സുകാരൻ ചികിത്സയിൽ: ആരോഗ്യനില...

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 9 വയസ്സുകാരൻ ചികിത്സയിൽ: ആരോഗ്യനില തൃപ്തികരമെന്ന് വിവരം | Amoebic Meningoencephalitis

🎙️ Latest Podcast

കോഴിക്കോട്: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒമ്പതുവയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ഇപ്പോൾ ചികിത്സയിലുള്ളത്.(Amoebic Meningoencephalitis, Nine Year Old Boy Diagnosed With the health condition In Kozhikode)

കോട്ടൂർ സ്വദേശിയായ കുട്ടിയെ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പനി ഭേദമാകാത്ത സാഹചര്യത്തിലാണ് മെഡിക്കൽ കോളേജിൽ വിദഗ്ധ പരിശോധന നടത്തിയത്.

മൂന്ന് ദിവസം മുൻപ് കൂട്ടുകാർക്കൊപ്പം കക്കോടി ബ്രാഞ്ച് കനാലിൽ കുളിച്ചിരുന്നെന്നും, അവിടെ നിന്നാകാം രോഗബാധയെന്നുമാണ് പ്രാഥമിക നിഗമനം. കനാലിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.

Story Summary

A nine-year-old boy from Kottoor, Kozhikode, has been diagnosed with Primary Amoebic Meningoencephalitis and is currently undergoing treatment at the Medical College Hospital’s Maternal and Child Care Center. His condition is reported to be stable. Health authorities suspect the boy contracted the infection while swimming in a branch canal in Kakodi three days ago. Water samples from the canal have been collected for testing to confirm the source of the infection, and officials have urged the public to avoid swimming in stagnant or contaminated water bodies as a precautionary measure.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.