Times Kerala

 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആഗോള തലത്തില്‍ ഉത്തേജനം നല്‍കാനായുള്ള പ്രൊപ്പല്‍ നാലാം സീസണിന് ആമസോണ്‍ തുടക്കം കുറിക്കുന്നു; 2024-ല്‍ 50 ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളെ ആഗോള വിപണിയിലെത്തിക്കുക ലക്ഷ്യം

 
amazon
 

കൊച്ചി:   ഉപഭോക്തൃ ഉല്‍പന്ന മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകളെ ആഗോള ബിസിനസ് മേഖലയില്‍ വളര്‍ത്താനുള്ള നീക്കമായ പ്രൊപ്പലിന്‍റെ നാലാം സീസണിനു തുടക്കം കുറിക്കുന്നതായി ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു  വളര്‍ന്നു വരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇകോമേഴ്സ് വിദഗ്ദ്ധരുടെ സഹായത്തോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ വഴിയൊരുക്കുന്ന പദ്ധതിയാണിത്.  50 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു വരെ ആഗോള വിപണിയിലെത്താനും ഇന്ത്യയില്‍ നിന്ന് ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാനും പ്രൊപ്പല്‍ എസ് 4 പിന്തുണ നല്‍കും. എഡബ്ലിയുഎസ് ആക്ടിവേറ്റ് വായ്പകള്‍, ആറു മാസത്തെ സൗജന്യ ലോജിസ്റ്റിക്, അക്കൗണ്ട് മാനേജുമെന്‍റ് പിന്തുണ, ആദ്യ മൂന്നു വിജയികള്‍ക്കായുള്ള ആമസോണിന്‍റെ 100,000 ഡോളര്‍ സംയുക്ത ഗ്രാന്‍റ് തുടങ്ങിയവ അടക്കം 1.5 ദശലക്ഷം ഡോളറിന്‍റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.  ക്ലബ്ബ്, വെലോസിറ്റി, ഗെറ്റ്വാന്‍റേജ് തുടങ്ങിയ വരുമാന അധിഷ്ഠിത ധനകാര്യ പങ്കാളികളുമായി ബന്ധപ്പെടാനും ആമസോണ്‍ ഇതില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കും.  സ്റ്റാര്‍ട്ട് അപ്പുകളുടെ ബിസിനസ് ഗണ്യമായ തലത്തില്‍ വര്‍ധിപ്പിക്കാനുള്ള പിന്തുണ ഇവര്‍ പ്രദാനം ചെയ്യും.

 

ഈ പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ 2024 ജൂണ്‍ ഒന്‍പതു വരെ സമര്‍പ്പിക്കാം.  പങ്കാളികള്‍ക്ക് തങ്ങളുടെ ബിസിനസ് പദ്ധതികള്‍ മുന്‍നിര വെഞ്ചര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള ഫണ്ട് ലഭിക്കാനുമുള്ള അവസരം ഡെമോ ഡേയില്‍ ഉണ്ടാകും.  പ്രൊപ്പല്‍ എസ് നാലിന്‍റെ ഭാഗമായി ആമസോണ്‍ നേതൃനിരയിലുള്ളവര്‍, വെഞ്ചര്‍ ക്യാപ്പിറ്റല്‍ പങ്കാളികള്‍, മുതിര്‍ന്ന വ്യവസായ നേതാക്കള്‍ തുടങ്ങിയവര്‍ അടങ്ങിയ മെന്‍റര്‍ഷിപ്പ് ബോര്‍ഡും രൂപവല്‍ക്കരിക്കും.  വളര്‍ന്നു വരുന്ന ബ്രാന്‍ഡുകള്‍ക്ക് സവിശേഷമായ പിന്തുണ ലഭ്യമാക്കാന്‍ ഇവര്‍ പ്രവര്‍ത്തിക്കും.  വണ്‍ ടു വണ്‍ മെന്‍റര്‍ വര്‍ക്ക്ഷോപ്പുകള്‍ വഴി ആഗോള ഡിമാന്‍റ്, ഇകോമേഴ്സ് വഴിയുള്ള വിജയകരമായ കയറ്റുമതി തുടങ്ങിയവയെ കുറിച്ച് ഉള്‍ക്കാഴ്കള്‍ ലഭ്യമാക്കും.   മുതിര്‍ന്ന സംരംഭകര്‍, പ്രൊപ്പലിലെ മുന്‍ പങ്കാളികള്‍ തുടങ്ങിയവരെ ക്ഷണിച്ച് ഇതില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നെറ്റ് വര്‍ക്കിങിനും നിലിവിലെ സാഹചര്യങ്ങളില്‍ നിന്നു പഠിക്കുന്നതിനും അവസരമുണ്ടാക്കും.

               

പ്രൊപ്പല്‍ ആക്സിലറേറ്ററിന്‍റെ നാലാം സീസണിന് തുടക്കം കുറിക്കുന്നതില്‍ താന്‍ വളരെ ആവേശഭരിതനാണെന്ന് ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭുപെന്‍ വകാന്‍കര്‍ പറഞ്ഞു.  മിനിമലിസ്റ്റ്, സിറോണ, ഇകോറൈറ്റ്, പര്‍ഫോറ, ബട്ടര്‍ഫ്ളൈ എജ്യൂഫീല്‍ഡ്സ് എന്നിവ ഉള്‍പ്പെടെ എഴുപതിലേറെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആഗോള തലത്തിലേക്കു വളരാന്‍ ഇതിനകം തങ്ങള്‍ പിന്തുണ നല്‍കിയിട്ടുണ്ട്.  വളര്‍ന്നു വരുന്ന കമ്പനികള്‍ക്ക് തങ്ങളുടെ ബിസിനസ് പദ്ധതികള്‍ക്കു ജീവന്‍ നല്‍കാനും ഇന്ത്യയില്‍ നിന്ന് ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാനുമാണ് തങ്ങള്‍ പ്രൊപ്പല്‍ ആക്സിലറേറ്ററിനു തുടക്കം കുറിച്ചത്.  പ്രൊപ്പലിന്‍റെ പുതിയ സീസണ്‍ തങ്ങളെ ആവേശ ഭരിതരാക്കുകയാണ്.  ഇന്ത്യയില്‍ നിന്നുള്ള 50 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു വരെ ഈ വര്‍ഷം ആഗോള വിപണിയിലേക്കെത്താന്‍ പിന്തുണ നല്‍കുന്ന രീതിയില്‍ വിപുലമായ ആനുകൂല്യങ്ങളും സഹായവും നല്‍കുന്ന രീതിയിലാണ് സീസണ്‍ 4.  ഇന്ത്യയില്‍ നിന്നുള്ള ഇകോമേഴ്സ് കയറ്റുമതി 2025-ഓടെ 20 ബില്യണ്‍ ഡോളറിലെത്തിക്കുക എന്ന തങ്ങളുടെ പ്രതിബദ്ധതയുടെ മുഖ്യ ഘടകമാണ് ഈ പരിപാടിയെന്നും ഭുപെന്‍ വകാന്‍കര്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ വില്‍പനയെ കുറിച്ച് പെര്‍ഫോറ എന്നും ആവേശഭരിതരാണെന്ന് പ്രൊപ്പല്‍ ആക്സിലറേറ്റര്‍ സീസണ്‍ മൂന്നിന്‍റെ വിജയികളിലൊന്നായ പെര്‍ഫോറയുടെ  സഹ സ്ഥാപകന്‍ തുഷാര്‍ ഖുറാന പറഞ്ഞു.   ഇന്ത്യയില്‍ നിര്‍മിക്കുന്ന ലോകോത്തര  ബ്രാന്‍ഡുകള്‍ കണ്ടു മുന്‍കാലങ്ങളില്‍ തങ്ങള്‍ പ്രചോദിതരായിട്ടുണ്ട്.  ഓറല്‍ കെയര്‍ പോലുള്ള സാര്‍വദേശീയ സ്വഭാവമുള്ള വിഭാഗങ്ങള്‍ പരിഗണിച്ച് ആഗോള വിപണിയിലെ വില്‍പന എന്നും പരിഗണനയിലുണ്ടായിരുന്നു.  2023-ല്‍ പ്രൊപ്പല്‍ ആക്സിലറേറ്ററിന്‍റെ മൂന്നാം സീസണില്‍ എന്‍റോള്‍ ചെയ്തതോടെയാണ് ഈ ദിശയില്‍ മുന്നേറാന്‍ സാധിച്ചത്.  ഈ പരിപാടിയില്‍ പങ്കെടുത്തതിലൂടെ തങ്ങള്‍ക്ക് വിപണിയിലേക്ക് എത്താനായി.  കൃത്യമായ മേഖലയുമായി ബന്ധപ്പെടാനും അവരുടെ അനുഭവങ്ങളില്‍ നിന്നു പഠിക്കാനുമായി.  വെഞ്ചര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളുമായും മറ്റ് വ്യവസായ നേതാക്കളുമായും ആശയ വിനിമയം നടത്താനും പ്രസക്തമായ ഉള്‍ക്കാഴ്ചകള്‍ നേടാനും സാധിച്ചു.  ആഗോള വിപണിയലേക്ക് എത്താനായുള്ള നീക്കങ്ങള്‍ക്ക് ആമസോണ്‍ സംഘം പിന്തുണ നല്‍കുകയും തങ്ങളുടെ ആഗോള തലത്തിലെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചു വളരാനുള്ള പ്രേരകമാകുയും ചെയ്തു.  ഇതൊരു തുടക്കം മാത്രമാണെന്നും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലെ ഉപഭോക്താക്കളിലേക്കും പെര്‍ഫോറയെ എത്തിക്കാനുള്ള ആവേശത്തിലാണു തങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രൊപ്പല്‍ ഗ്ലോബല്‍ ബിസിനസ് ആക്സിലറേറ്റര്‍ സീസണ്‍ നാലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍

               

പ്രൊപ്പല്‍ ഗ്ലോബല്‍ ബിസിനസ് ആക്സിലറേറ്റര്‍ സീസണ്‍ നാലിനായി ഇന്നു മുതല്‍ 2024 ജൂണ്‍ ഒന്‍പതു വരെ അപേക്ഷിക്കാം.  ഉപഭോക്തൃ ഉല്‍പന്ന മേഖലയിലുള്ളതും ആഗോള തലത്തിലേക്ക് ബിസിനസ് വളര്‍ത്താന്‍ താല്‍പര്യമുള്ളതുമായ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അപേക്ഷിക്കാം.  എന്‍ട്രികള്‍ ആമസോണിന്‍റെ നേതൃത്വത്തിലുള്ള വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ പാനല്‍ വിലയിരുത്തും. ബിസിനസ് ആശയം, വലുപ്പം, ബിസിനസ് പദ്ധതിയുടെ ശക്തി, ബിസിനസ് മെട്രിക്സ്, സ്ഥാപകരുടെ പ്രത്യേകതകള്‍ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തല്‍.   മുകളിലെത്തുന്ന 250 അപേക്ഷകരെ രണ്ടു മാസത്തെ ബൂട്ട് ക്യാമ്പില്‍ ഉള്‍പ്പെടുത്തും.  ഇവര്‍ക്ക് വിപണിയെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍,  ആഗോള വിപണിയിലെത്താനുള്ള ലോജിസറ്റിക്, കോംപ്ലിയന്‍സ് പിന്തുണകള്‍ എന്നിവ നല്‍കും.  50 അപേക്ഷകരെ ഫൈനലിസ്റ്റ് ആയി ഷോര്‍ട്ട് ലിസ്റ്റു ചെയ്യും.  ഇവര്‍ക്ക് മുഖ്യ ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയും ആഗോള വിപണിയില്‍ വില്‍ക്കാനുള്ള കാറ്റഗറികള്‍ തയ്യാറാക്കുകയും ചെയ്യുന്നതിനുള്ള സഹായം ഉള്‍പ്പെടെ ആമസോണില്‍ നിന്ന് വണ്‍ ടു വണ്‍ അക്കൗണ്ട് മാനേജുമെന്‍റ് പിന്തുണ നല്‍കും.  ഇന്‍വെന്‍ററി പ്ലാനിങ്, ഡിമാന്‍റ് മുന്‍കൂട്ടി കണ്ടെത്തല്‍, മികച്ച രീതിയില്‍ മുന്നോട്ടു പോകാനുള്ള തന്ത്രങ്ങള്‍, ആഗോള തലത്തിലേക്കു വളരാനുള്ള തയ്യാറെടുപ്പുകള്‍, പരിപാടികള്‍ തുടങ്ങി നിരവധി സഹായങ്ങളും ഇവര്‍ക്കു ലഭിക്കും.  ആമസോണില്‍ നിന്നും വ്യവസായ രംഗത്തു നിന്നും ഉള്ള നേതാക്കളുമായി  ഗോ ടു മാര്‍ക്കറ്റ് സമീപനവുമായി മുന്നോട്ടു പോകുന്നതിനെ കുറിച്ചും വിപണിക്ക് അനുയോജ്യമായ ഉല്‍പന്നം തെരഞ്ഞെടുക്കുന്നതിനുമെല്ലാം ആശയ വിനിമയം നടത്താനും അവസരമൊരുക്കും.  ആമസോണ്‍ നേതൃനിരയിലുള്ളവര്‍, 

Related Topics

Share this story