ആകാശ് തില്ലങ്കേരിക്ക് വീണ്ടും കാപ്പ തടവ്; നാടകീയ അറസ്റ്റ് മകളുടെ പേരിടൽ ചടങ്ങിനിടെ
Sep 14, 2023, 10:23 IST

കണ്ണൂർ: ആകാശ് തില്ലങ്കേരിക്ക് വീണ്ടും കാപ്പ തടവ്. ഇന്നലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനിടെ നാടകീയമായാണ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. സിപിഎമ്മിന് തലവേദനയുണ്ടാക്കിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, കാപ്പ തടവുകാരനായ ആകാശിന് ഇനിയും ആറ് മാസം ജയിൽ വാസമാണ്.
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. വധക്കേസ്, ക്വട്ടേഷൻ, സ്വർണക്കടത്ത് തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. സിപിഎം ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഫാൻബേസുണ്ടായിരുന്ന ആകാശ് തില്ലങ്കേരി ഒരു കാലത്ത് പിജെ ആർമി സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിനായിരുന്നു. വിയ്യൂരിലെ ആറ് മാസത്തെ കാപ്പ തടവുകാലം കഴിഞ്ഞയുടൻ ആകാശ് വീണ്ടും ജയിലിലേക്ക് പോവുകയാണ്.
