Times Kerala

അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപയും, സർക്കാർ ജോലിയും നൽകണം; രമേശ് ചെന്നിത്തല

 
 ശബരിമലയോട് മുഖ്യമന്ത്രിക്ക്​ അലർജി; രമേശ് ചെന്നിത്തല

മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം കാരണം ഇത്തരം സംഭവം ഉണ്ടാകുന്നത്. സംഭവം നടക്കുമ്പോമോത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇതിലൂടെ നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണ പരാജയമായിരുന്നു. അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം വ്യാപകമാകുന്നത്. സംഭവം നടക്കുമ്പോൾ മാത്രമാണ് വകുപ്പു മന്ത്രി സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്.

Related Topics

Share this story