Times Kerala

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകി; യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസെടുത്ത് എക്‌സൈസ്
 

 
യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസെടുത്ത് എക്‌സൈസ്
തിരുവനന്തപുരം: യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസെടുത്ത് എക്‌സൈസ്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് കേസെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചാണ് മുകേഷ് നായർ സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയത്. ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്. അബ്ദാരി ചട്ട പ്രകാരം ബാറുകൾക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.   കേസിലെ  ഒന്നാം പ്രതി ബാറുടമ രാജേന്ദ്രനാണ്.  ബാർ ലൈസൻസ് വയലേഷനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് എക്‌സൈസ് വ്യക്തമാക്കി.

Related Topics

Share this story