കോട്ടയം: പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ പൈക സ്വദേശിയായ വിനോദ് ജേക്കബ് കൊട്ടാരത്തിൽ (50) ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുന്നത്.(Merchant found dead in pond in Kottayam, investigation)
വിനോദിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടത്. വീട്ടിലേക്ക് പോകുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. പാലാ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.