നടിയെ ആക്രമിച്ച കേസ്: സർക്കാരിന്റെ അപ്പീലിൽ തിങ്കളാഴ്ച വിധി

 നടിയെ ആക്രമിച്ച കേസ്: സർക്കാരിന്റെ അപ്പീലിൽ തിങ്കളാഴ്ച വിധി
 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾ ചോദ്യം ചെയ്തുള്ള സർക്കാരിന്റെ അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന. കോട്ടയം സ്വദേശിയായ വ്യവസായി ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്രകുമാർ വിഐപിയെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ജനുവരി 20നാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.

Share this story