നടൻ നെടുമുടി വേണു ആശുപത്രിയിൽ: ആരോഗ്യനില ഗുരുതരം

 നടൻ നെടുമുടി വേണു ആശുപത്രിയിൽ: ആരോഗ്യനില ഗുരുതരം
 തിരുവനന്തപുരം: പ്രമുഖ നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരതരമാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ  വ്യക്തമാക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. നേരത്തെ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Share this story