Times Kerala

 പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ പ്ര​തി പി​ടി​യി​ൽ

 
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ പ്ര​തി പി​ടി​യി​ൽ
 

കൊ​ല്ലം: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​ത്തി​കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര മ​റ​യ മു​ട്ടം കാ​ലി​വി​ലാ​ക​ത്ത് ഗോ​കു​ലിനെയാണ് (24) അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് പോ​ക​വെ ഗോ​കു​ല്‍ പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ല്‍ എ​ത്തി​യി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് അറിയിക്കുകയും  തു​ട​ർ​ന്ന് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ൽ പ​രാ​തി നൽകുകയുമായിരുന്നു. 

തു​ട​ർ​ന്ന് കു​ട്ടി​ക്കാ​യി തിര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ സ്കൂ​ളി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന സ​മ​യം കു​ട്ടി വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് കു​ട്ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ കേ​സെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഗോ​കു​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related Topics

Share this story