Times Kerala

സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരു വിദ്യാർത്ഥി മരണപ്പെട്ടു

 
അപകടം
സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരണപ്പെട്ടു.  മലപ്പുറം എടവണ്ണ പാറയിലാണ് സംഭവം നടന്നത്. ആക്കോട് വെള്ളാരം സ്വദേശി മുഹമ്മദ് സിയാൻ(12) ആണ് മരിച്ചത്. സൈക്കിളിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

മറ്റൊരു വിദ്യാർത്ഥിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. നല്ല ഇറക്കവും വളവുമുണ്ടായിരുന്ന റോഡായതിനാൽ വിദ്യാർത്ഥി ഓടിച്ച സൈക്കിൾ നിയന്ത്രണം വിടുകയായിരുന്നു. ഇരുവരും റോ‍ഡിന് സമീപത്തുള്ള താഴ്ചയിലേക്ക് വീണു. വിദ്യാർത്ഥികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിരിപ്പാടം ഇസ്ലാമിക് സെൻ്റർ എഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സിയാൻ. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിലാണ്.

Related Topics

Share this story