കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ പ്രതിഷേധിച്ച് തൃശൂരില്‍ പദയാത്ര നടത്താനൊരുങ്ങി നടൻ സുരേഷ് ഗോപി
Sep 19, 2023, 17:04 IST

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് തൃശൂരില്‍ പദയാത്ര നടത്താനൊരുങ്ങി നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് പദയാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെ കാല്‍നടയായി യാത്ര ചെയ്തുകൊണ്ടാകും പ്രതിഷേധം സംഘടിപ്പിക്കുക.