അ​ക്വേ​റി​യം മ​റി​ഞ്ഞ് വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

news
 ക​ണ്ണൂ​ർ: അ​ക്വേ​റി​യം ശ​രീ​ര​ത്തി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് അപകടം  അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ ക​ക്കാ​ട​ന്‍​ചാ​ലി​ല്‍ കെ. ​അ​ബ്ദു​ള്‍ ക​രീ​മി​ന്‍റെ​യും മ​ന്‍​സൂ​റ​യു​ടെ​യും മ​ക​ന്‍ മാ​സി​ന്‍ ആ​ണ് മ​രി​ച്ച​ത്.ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത് . വീ​ടി​നു​ള്ളി​ലെ മേ​ശ​യി​ലി​രു​ന്ന അ​ക്വേ​റി​യ​ത്തി​ല്‍ കു​ട്ടി പി​ടി​ച്ചു വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ക്വേ​റി​യം മാ​സി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് വീഴുകയായിരുന്നു .ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Share this story