Times Kerala

 മധ്യവയസ്കനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ

 
 മധ്യവയസ്കനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ
പ​ള്ളി​ക്ക​ത്തോ​ട്: മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഭ​ർ​ത്താ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. വാ​ഴൂ​ർ പ​ന​ച്ചി​ക്ക​മു​ക​ളെ​ൽ വീ​ട്ടി​ൽ ഉ​ണ്ണി എ​ന്ന ജി​നു (32), ഭാ​ര്യ ര​മ്യ മോ​ൾ(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജി​നു ഈ ​മാ​സം ആ​റി​ന്​ ഇ​ള​പ്പു​ങ്ക​ൽ ഭാ​ഗ​ത്തു​ള്ള ക​ള്ള്ഷാ​പ്പി​ൽ വെ​ച്ച് പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന ഉ​പ്പു​ത​റ​യി​ലു​ള്ള മാ​ട്ടു​താ​വ​ളം എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ്​ ഇ​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ​മു​ത​ൽ പ​ണ​യം​വെ​ച്ച​തി​നാ​ണ്​ ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ല കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നു കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 
 

Related Topics

Share this story