കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടിയെ വെട്ടിലാക്കിയ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് എടുത്ത തീരുമാനത്തിന് ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി അംഗീകാരം നൽകും. .(CPM to expel V Kunhikrishnan, Party says there is conspiracy behind his actions)
വി. കുഞ്ഞികൃഷ്ണന്റെ നീക്കത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഴയ ആരോപണങ്ങൾ വീണ്ടും ഉയർത്തിയത് എം.എൽ.എ ടി.ഐ. മധുസൂദനനെ ലക്ഷ്യം വെച്ചാണെന്ന് പാർട്ടി സംശയിക്കുന്നു. മധുസൂദനന് സീറ്റ് നിഷേധിക്കാനുള്ള നീക്കമാണോ ഇതെന്ന് അന്വേഷിക്കും.
പയ്യന്നൂർ, പെരിങ്ങോം ഏരിയ കമ്മിറ്റികളിലെ ഏതെങ്കിലും നേതാക്കൾ കുഞ്ഞികൃഷ്ണനെ സഹായിക്കുന്നുണ്ടോ എന്നും പാർട്ടി പരിശോധിക്കുന്നുണ്ട്. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വിഭാഗീയമായ താൽപ്പര്യങ്ങൾ ഉണ്ടോ എന്നതാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന പ്രധാന ആശങ്ക. സിപിഎമ്മിലെ ഈ ആഭ്യന്തര കലഹം രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്