

തിരുവനന്തപുരം: കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിലുണ്ടായ അവഗണനയിൽ അതൃപ്തിയെന്ന വാർത്തകൾക്കിടെ ശശി തരൂർ എം.പി മറ്റന്നാൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തരൂരിനെ എൽ.ഡി.എഫിലേക്ക് എത്തിക്കാൻ സിപിഎം ശ്രമം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.(Shashi Tharoor to meet Rahul Gandhi amid controversies)
പ്രവർത്തക സമിതി അംഗമായിട്ടും രാഹുൽ ഗാന്ധി വേദിയിലെത്തുന്നതിന് മുമ്പ് തരൂരിനെ പ്രസംഗിപ്പിച്ചു. വേദിയിൽ വെച്ച് രാഹുൽ ഗാന്ധി തന്നോട് സംസാരിക്കാനോ പരിഗണിക്കാനോ തയ്യാറായില്ലെന്നും പരാതിയുണ്ടെന്നാണ് വിവരം.
തരൂർ പാർട്ടി വിടുമെന്ന വാദങ്ങളെ കേരളത്തിലെ മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി തള്ളുന്നു. തരൂരിനെപ്പോലെയുള്ള ഒരു അന്താരാഷ്ട്ര നേതാവ് സിപിഎമ്മിനെപ്പോലെയുള്ള ഒരു പാർട്ടിയിലേക്ക് പോകുമെന്ന് കരുതുന്നില്ല എന്നാണ് ഇവർ പറയുന്നത്.